വസന്തം വരവായി, തിരുനടയിൽ സംഗീത ആൽബങ്ങൾ പുറത്തിറങ്ങിtimely news image

ദുബായ്:  ശാരീരികപരിമിതികളെ സംഗീതത്തോടുള്ള ഇഷ്ടം കൊണ്ട് അതിജീവിച്ച്  ആലാപനരംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന പ്രവാസിഗായിക നവ്യാഭാസ്കറിൻ്റെ ആദ്യ സംഗീത ആൽബങ്ങൾ പുറത്തിറങ്ങി. വസന്തം വരവായി, തിരുനടയിൽ എന്നിവയുടെ പ്രകാശനം പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ദുബായിയിൽ നിർവഹിച്ചു. കഴിഞ്ഞ 12വർഷങ്ങൾക്ക് ശേഷം ശ്രീകുമാരൻ തമ്പി രചന നിർവഹിച്ച ഓണപാട്ടുകളാണ് വസന്തം വരവായി ഓഡിയോ ആൽബത്തിലുള്ളത്. വയലാ‍ർ ശരത്ചന്ദ്രവർമ്മ രചിച്ച പാട്ടുകളാണ് തിരുനടയിൽ ‍ഡിവോഷണൽ വീഡിയോ ആൽബത്തിലുള്ളത്. രണ്ടു ആൽബത്തിലെയും പാട്ടുകൾക്ക് ഈണമൊരുക്കിയിരിക്കുന്നത് പ്രണവം മധുവാണ്. യു.ഹരീഷ് ആണ് തിരുനടയിൽ, വസന്തം വരവായി  വീഡിയോ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തരമലബാറിലെ തെയ്യങ്ങളായ മുച്ചിലോട്ട് ഭഗവതി, പറശ്ശിനിക്കടവ് മുത്തപ്പൻ എന്നിവയെ ആധാരമാക്കി ഡിവോഷണൻ ജേർണിയെന്ന സങ്കൽപ്പത്തിലാണ് തിരുനടയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭവ്യാ ക്രീയേഷൻസാണ് നിർമ്മാണം. അജ്മാൻ ഇന്ത്യൻ സ്കൂൾ  ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നവ്യ. ഡോക്ടർ ദമ്പതികളായ ഭാസ്‌കരൻ കരപ്പത്തിൻ്റെയും വന്ദന ഭാസ്കരൻറെയും മകളാണ്. ഭവ്യാ ഭാസ്കരൻ സഹോദരിയാണ്. വസന്തം വരവായി ആൽബത്തിൽ നവ്യയെക്കൂടാതെ പ്രമുഖ ഗായകരായ ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ. വിധുപ്രതാപ്, സുധീപ്കുമാർ എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പത്രസമ്മേളത്തിൽ ശ്രീകുമാരൻ തമ്പി, പ്രണവം മധു, യു. ഹരീഷ്, നവ്യാഭാസ്കർ ഡോ. ഭാസ്കരൻ കരപ്പാത്, ഡോ. വന്ദന ഭാസ്കരൻ എന്നിവർ പങ്കെടുത്തുKerala

Gulf


National

International