സൗദിയിൽ മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ച് മാറ്റാൻ കോടതി ഉത്തരവ്timely news image

റിയാദ്: സൗദിയിൽ മോഷണക്കുറ്റത്തിനു പിടിയിലായ മലയാളി യുവാവിന്‍റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ കോടതി ഉത്തരവ്. ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. അബഹയിൽ റസ്റ്റോറന്‍റ് ജീവനക്കാരനായ ആലപ്പുഴ നൂറനാട്‌ സ്വദേശിയാണ്‌ കേസിൽ അകപ്പെട്ടത്‌. നിലവിൽ ഇദ്ദേഹം തടവിലാണ്‌.  ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും 1.10 ലക്ഷം റിയാൽ കാണാതായെന്ന കേസിലാണ് മലയാളി അറസ്റ്റിലായത്. മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കാണാതായ തുക ഒളിപ്പിച്ചുവച്ച നിലയില്‍ യുവാവിന്‍റെ കുളിമുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.  ഇതേ സ്ഥാപനത്തിലെ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്‍റെ ചികിത്സയ്ക്കായി നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമൃം നിന്നിരുന്നു. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കട ഉടമ ഇയാളില്‍ നിന്നും 24,000 റിയാല്‍ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്പോണ്‍സറുടെ റസ്റ്റോറന്‍റിൽ നിന്നും 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു.  അതേസമയം, മേയ്‌ 22 (റമസാൻ 17) വരെ യുവാവിന് അപ്പീൽ നൽകാനുള്ള സാവകാശമുണ്ട്‌. നാട്ടിലെ കുടുംബത്തിന്‍റെ അഭ്യർഥന പ്രകാരം അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യുവാവിന് നിയമസഹായം നൽകാൻ രംഗത്തുണ്ട്. ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമ സമിതിയംഗവും സോഷ്യൽ ഫോറം പ്രവർത്തകനുമായ സൈദ് മൗലവിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.Kerala

Gulf


National

International