കി​ട്ടാ​നി​ല്ല ക​ള്ള്, തി​രി​ച്ച​ടി​യി​ല്‍ മ​ദ്യ​ഷാ​പ്പ്



timely news image

കോ​ട്ട​യം: പാ​ല​ക്കാ​ട​ന്‍ ക​ള്ളി​ന്‍റെ അ​ള​വു കു​റ​ഞ്ഞു തു​ട​ങ്ങി​യ​ത് കേ​ര​ള​ത്തി​ലെ ഷാ​പ്പ് വ്യ​വ​സാ​യ​ത്തി​ന് പു​തി​യ വെ​ല്ലു​വി​ളി​യാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ള്ള് എ​ത്തി​ച്ചി​രു​ന്ന ചി​റ്റൂ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ക​ള്ളി​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കാ​സ​ര്‍കോ​ടും ക​ണ്ണൂ​രും തി​രു​വ​ന​ന്ത​പു​ര​വും ഒ​ഴി​കെ​യു​ള്ള 11 ജി​ല്ല​ക​ളി​ലേ​ക്കും പാ​ല​ക്കാ​ട് മേ​ഖ​ല​യി​ല്‍ നി​ന്ന് ദി​വ​സേ​ന ക​ള്ള് എ​ത്തി​ച്ചി​രു​ന്ന​ത്. നാ​ട്ടി​ല്‍ ചെ​ത്തു​കാ​രെ കി​ട്ടാ​യാ​തും, ക​ള്ളി​ന്‍റെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തു​മാ​ണ് ഷാ​പ്പ് ഉ​ട​മ​ക​ളെ പാ​ല​ക്കാ​ട​ന്‍ ക​ള്ളി​ന്‍റെ ആ​രാ​ധ​ക​രാ​ക്കി​യ​ത്. എ​ക്‌​സൈ​സി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച്  പ്ര​തി​ദി​നം നാ​ല് മു​ത​ല്‍ അ​ഞ്ച് ല​ക്ഷം വ​രെ ലി​റ്റ​ര്‍ നാ​ട​ന്‍ ചെ​ത്തു ക​ള്ള്  ചി​റ്റൂ​ര്‍ ക​ട​ന്നി​രു​ന്നു. ഇ​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് മൂ​ന്ന് ല​ക്ഷം ലി​റ്റ​റി​ല്‍ താ​ഴെ മാ​ത്ര​മാ​ണ്.‌ സം​സ്ഥ​നാ​ത്തു​നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നും ചെ​ത്തു തൊ​ഴി​ലി​നി​റ​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ക്കും ഇ​ത് തി​രി​ച്ച​ടി​യാ​യി​രി‌​ക്കു​ക​യാ​ണ്. മ​ണ്ഡ​രി​യോ​ടൊ​പ്പം മ​റ്റു രോ​ഗ​ങ്ങ​ളും തെ​ങ്ങി​നെ കീ​ഴ​ട​ക്കി​യ​പ്പോ​ള്‍ ചെ​ത്തി​ക്കി​ട്ടു​ന്ന ക​ള്ളി​ന്‍റെ അ​ള​വു ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തി​നു പു​റ​മെ കാ​ല​ക​രി​ച്ചി​ലും ഇ​പ്പോ​ള്‍ വി​ല്ല​നാ​യി​ട്ടു​ണ്ട്. ഒ​രു തെ​ങ്ങി​ല്‍നി​ന്ന് അ​ഞ്ച് ലി​റ്റ​റി​നു മു​ക​ളി​ല്‍ ക​ള്ളു കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത്  ഒ​രു ലി​റ്റ​റി​ല്‍ താ​ഴെ​യാ​ണ് ഉ​ത്പാ​ദ​നം. കാ​ല​വാ​സ്ഥ വ്യ​തി​യാ​ന​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ എ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ഷാ​പ്പ് വ്യ​വ​സാ​യ​ത്തി​ന് ഇ​ത് വ​ന്‍ തി​രി​ച്ച​ടി​യാ​കും.



Kerala

Gulf


National

International