റീപോളിങ്ങില്‍ മുഖാവരണം ധരിച്ചെത്തുന്നവര്‍ക്ക് പരിശോധന: ടിക്കാറാം മീണtimely news image

തിരുവനന്തപുരം: റീ പോളിങ് നടക്കുന്ന ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഇതിനായി വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജന്‍റുമാരുമാണെന്നും ടിക്കാറാം മീണ പറഞ്ഞു.  ഞായറാഴ്ച നടക്കുന്ന റീ പോളിങ്ങിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസർഗോഡ് ജില്ലാ കളക്റ്റർ ഡി. സജിത്ത് ബാബു. വോട്ടുചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും ജില്ലാ കളക്റ്റർ അറിയിച്ചു. കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് കാസർഗോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിങ് നടത്തുന്നത്. കണ്ണൂരിൽ മൂന്നിടത്തും കാസർഗോഡ് നാലിടത്തുമാണ് റീ പോളിങ്. ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.Kerala

Gulf


National

International