ക്ഷേത്ര ദർശനം, നാളെ വരെ ഗുഹയിൽ ഏകാന്തധ്യാനം: വോട്ടെണ്ണലിനു മുമ്പ് മോദി കേദാർനാഥിൽtimely news image

ഡെറാഡൂൺ: രണ്ടു മാസത്തിലേറെ നീണ്ട മാരത്തോൺ പ്രചാരണത്തിനൊടുവിൽ അവസാന ഘട്ട വോട്ടെടുപ്പിന്‍റെ തലേദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാലയക്ഷേത്രമായ കേദാർനാഥിൽ തീർഥാടനത്തിനെത്തി. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് കേദാർനാഥ് ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയത്. അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു.  തുടർന്ന് കേദാർനാഥിന് സമീപത്തെ ഗുഹയില്‍ പ്രധാനമന്ത്രി ധ്യാനമിരുന്നു. ദുര്‍ഘടമായ മലമ്പാതയിലൂടെ രണ്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് മോദി ഗുഹയിലെത്തിയത്. ഞായറാഴ്ച പുലർച്ചെ വരെ ഗുഹയിൽ ഏകാന്തധ്യാനം നടത്തുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ അറിയിക്കുന്നത്. കാവി തുണി ശരീരമാകെ മൂടി ഗുഹയ്ക്കുള്ളിൽ കണ്ണടച്ച് ഇരിക്കുന്ന മോദിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ആവശ്യപ്രകാരമാണ് മോദിയുടെ ദൃശ്യങ്ങളെടുക്കാൻ അനുവദിച്ചതെന്നും ഏകാന്ത ധ്യാനം തുടങ്ങിയാൽ പിന്നെ ആരെയും ഗുഹയ്ക്ക് പരിസരത്തേക്ക് പോകാൻ അനുവദിക്കില്ലെന്നും എൻഐഎ അറിയിക്കുന്നു. ഇതിനിടെ, കേദാർനാഥ് വികസന പദ്ധതികളുടെ പ്രവർത്തനവും മോദി വിലയിരുത്തി. കേദാർനാഥിൽ മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ദീപാവലി സമയത്തും മോദി കേദാർനാഥിൽ ദർശനം നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ബദ്രിനാഥ് ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അതിനുശേഷം ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും. അവസാനഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കുകയും രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണലിനു നാലു ദിവസം മാത്രം ബാക്കി നിൽക്കെയാണ് മോദി ഉത്തരാഖണ്ഡിൽ എത്തിയത്. മോദിയുടെ മണ്ഡലമായ വാരാണസിയടക്കം 59 മണ്ഡലങ്ങളാണ് അവസാനഘട്ട തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുക. മൂന്ന് ദിവസത്തിന് ശേഷം മെയ് 23ന് ജനവിധിയറിയാം. Kerala

Gulf


National

International