ലവാസയെ തള്ളി കമ്മിഷൻ; വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ലtimely news image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയതിൽ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം തള്ളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം നിലപാടെടുത്തു. തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്ന ഉറച്ച നിലപാടിലാണ് അശോക് ലവാസ. മറ്റ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടൽ കാരണമാണെന്നും ലവാസ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാതികൾ തള്ളുന്നതിൽ തനിക്കുള്ള എതിർപ്പ് കമ്മീഷന്‍റെ അന്തിമ ഉത്തരവിൽ ഉൾപ്പെടുത്താതായിരുന്നു ലവാസയെ ചൊടിപ്പിച്ചത്. കമ്മീഷൻ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അശോക് ലവാസ തീരുമാനം എടുത്തിരുന്നു. കമ്മീഷനിലെ മറ്റ് അംഗങ്ങൾ ലവാസയുടെ വസതിയിലെത്തി കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ചർച്ച നടത്തി. കാര്യങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അശോക് ലവാസയ്ക്ക് രണ്ട് കത്തുകളും അയച്ചിരുന്നു.Kerala

Gulf


National

International