വധശ്രമത്തിന് പിന്നില്‍ സിപിഎം : സി.ഒ.ടി. നസീര്‍timely news image

കോഴിക്കോട്: തനിക്ക് എതിരെ ഉണ്ടായ അക്രമത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍. തലശേരി, കൊളശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും തലശേരിയിലെ മറ്റൊരു പ്രമുഖ സിപിഎം നേതാവുമാണ് വധശ്രമത്തില്‍ ഗൂഢാലോചന നടത്തിയത്. മൂന്ന് പേരാണ് തന്നെ അക്രമിച്ചത്. അവരെ തിരിച്ചറിയാം. പി. ജയരാജന് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും നസീർ മാധ്യമങ്ങളോ‌ട് പറഞ്ഞു.  അക്രമികള്‍ തന്നെ ദിവസങ്ങളായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചിരുന്നു. മൂന്ന് പേരെ പിടിച്ച് കേസ് ഒതുക്കാനാണ് നീക്കം. അങ്ങനെയാവുമ്പോല്‍ ഗൂഢാലോചന തെളിയിക്കപ്പെടില്ല. ഇത് ചെയ്യിച്ച ആളുകളെ പുറത്ത് കൊണ്ട് വരണം. അക്രമ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും നസീർ.  കഴിഞ്ഞ ദിവസം സി.ഒ.ടി. നസീറിനെ സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. പി. ജ‍യരാജനും നസീറിനെ സന്ദർശിച്ചിരുന്നു. Kerala

Gulf


National

International