പാട്ടുംപാടി ആലത്തൂരിൽ വിജ‍യിച്ച് രമ്യഹരിദാസ്timely news image

ആലത്തൂർ: ഈ തെരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെ‌ട്ടിച്ച് ശരിക്കും പാട്ടുംപാടി വിജയിച്ചത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യഹരിദാസാണ്. നിനച്ചിരിക്കാതെ രാഹുൽ ഗാന്ധി ബ്രിഗേഡിലൂടെ സ്ഥാനാർഥിയായ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രമ്യ ഏവരെയും ഞെട്ടിക്കുന്ന ഭൂരിപക്ഷത്തോടെയാണ് സിറ്റിങ് എംപി പി.കെ. ബിജുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ ബിജുവിനെ ഒന്നരലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ പരാജയപ്പെടുത്തിയത്.  എൽഡിഎഫിന്‍റെ കോട്ടകളായ നിയമസഭമണ്ഡലങ്ങളിലും രമ്യ മികച്ച ലീഡ് നേ‌ടി. തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങളിലും ബിജുവിനെ പിന്നിലാക്കി ആധികാരികമായ വിജയമാണ് രമ്യ നേടിയിരിക്കുന്നത്.  സംവരണമണ്ഡലമാ‍യ ആലത്തൂരിൽ ഗായിക കൂടി‍യായ രമ്യ ഹരിദാസ് പാട്ട് പാടിയായിരുന്നു വോട്ട് അഭ്യർഥിച്ചിരുന്നത്. ഇതിനെതിരെ നിരവധി ആക്ഷേപങ്ങൾ ഏറ്റുവാങ്ങിയെങ്കിലും രമ്യ അത് തുടർന്നു. ആലത്തൂരിൽ രമ്യ അട്ടിമറി വിജയം നേടുമെന്ന് മിക്ക സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നെങ്കിലും ഇത്രെയും മിന്നുന്ന വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. രമ്യ പോലും കരുതിയത് ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു. രമ്യയെ എല്ലാവരും സ്വന്തം സ്ഥാനാർഥിയായി കണ്ടതോടെ അനായാസവിജയം നേടുകയായിരുന്നു. ശരിക്കും പാട്ടുംപാ‌ടിയുള്ള വിജയമാണ് രമ്യഹരിദാസിന്‍റേത്.  പഴയ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗങ്ങൾ അടങ്ങിയ മണ്ഡലമാണ് ആലത്തൂർ. മുൻ രാഷ്ട്രപതി കെ.ആർ, നാരായണനെ എൽഡിഎഫിലെ വി.കെ. ശിവരാമൻ ഒരു ലക്ഷത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തിയ ഒറ്റപ്പാലത്തെ വിജയവുമായി രമ്യയുടെ വിജയത്തെ താരതമ്യം ചെ‍യ്യാനാകും.  Kerala

Gulf


National

International