ത​ക​ര്‍ന്ന​ടി​ഞ്ഞ് ഇ​ട​തു​പ​ക്ഷം



timely news image

ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വ​നം സാ​ധ്യ​മ​ല്ലാ​ത്ത വി​ധം ചു​രു​ങ്ങു​ന്നു. രാ​ജ്യ​ത്തെ ഇ​ട​തി​ന്‍റെ ചെ​ങ്കോ​ട്ട​ക​ളെ​ല്ലാം സ​മീ​പ​കാ​ല​ങ്ങ​ളി​ല്‍ ത​ക​ര്‍ന്ന​ടി​ഞ്ഞ​പ്പോ​ഴും ചു​വ​പ്പു തു​രു​ത്താ​യി അ​വ​ശേ​ഷി​ച്ച കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ഴു​ണ്ടാ​യ ദ​യ​നീ​യ പ്ര​ക​ട​നം മൂ​ലം ദേ​ശീ​യ ക​ക്ഷി എ​ന്ന അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടു​മോ എ​ന്ന അ​ങ്ക​ലാ​പ്പി​ലാ​ണു സി​പി​എ​മ്മും സി​പി​ഐ​യും. രാ​ജ്യ​ത്തൊ​കെ കേ​വ​ലം അ​ഞ്ചു സീ​റ്റു​ക​ളി​ലാ​ണ് ഇ​രു പാ​ര്‍ട്ടി​ക​ള്‍ക്കും കൂ​ടി വി​ജ​യി​ക്കാ​നാ​യ​ത്. ഇ​ട​തു​കോ​ട്ട​ക​ളാ​യി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും വ​ട്ട​പ്പൂ​ജ്യം. കേ​ര​ള​ത്തി​ൽ ഒ​ന്ന്. ത​മി​ഴ്നാ​ട്ടി​ൽ നാ​ല്. അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യി​ല്ലെ​ങ്കി​ല്‍ പോ​ലും 1952 കാ​ല​ഘ​ട്ടം മു​ത​ല്‍ക്കു ത​ന്നെ ലോ​ക്സ​ഭ​യി​ല്‍ ഇ​ട​തു ക​ക്ഷി​ക​ള്‍ നി​ര്‍ണാ​യ​ക ശ​ക്തി​യാ​യി​രു​ന്നു. 1952ല്‍ ​എ.​കെ. ഗോ​പാ​ല​ന്‍ പ​തി​നാ​റ് എം​പി​മാ​രു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നേ​താ​വാ​യി​രു​ന്നു. അ​ക്കാ​ല​ങ്ങ​ളി​ല്‍ ലോ​ക​സ​ഭ​യി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി​ട്ട​ല്ലെ​ങ്കി​ല്‍ പോ​ലും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ റോ​ളി​ലാ​യി​രു​ന്നു എ​കെ​ജി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. സ​ഭ​യി​ലെ തി​രു​ത്ത​ല്‍ ശ​ക്തി​ക​ളാ​യി മാ​റാ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തി​നു ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു.  2004ലാ​ണു ഇ​ട​തു​മു​ന്ന​ണി​ക്ക് ലോ​ക്സ​ഭ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത്- 59 പേ​ർ. മ​ന്‍മോ​ഹ​ൻ സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്നാം യു​പി​എ സ​ര്‍ക്കാ​രി​ല്‍ നി​ര്‍ണാ​യ​ക റോ​ള്‍ നി​ര്‍വ​ഹി​ച്ച ഇ​ട​തു​മു​ന്ന​ണി​യി​ലെ 43 സീ​റ്റു​ക​ളും സി​പി​എം സ്വ​ന്ത​മാ​യി നേ​ടി​യ​താ​യി​രു​ന്നു. അ​ന്നു കേ​ര​ള​ത്തി​ലെ ഇ​രു​പ​തു സീ​റ്റു​ക​ളി​ല്‍ പ​ത്തൊ​മ്പ​തി​ലും വി​ജ​യം ക​വൈ​രി​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. 1991, 1989, 1971, 1996 വ​ര്‍ഷ​ങ്ങ​ളി​ലെ​ല്ലാം അ​മ്പ​തി​ന് മു​ക​ളി​ല്‍ സീ​റ്റു​ക​ള്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് നേ​ടാ​ന്‍ സാ​ധി​ച്ചു. എ​ന്നാ​ല്‍ 2004നു ​ശേ​ഷം ലോ​ക്സ​ഭ​യി​ലെ അം​ഗ​ബ​ലം കു​ത്ത​നെ കു​റ​ഞ്ഞു. 2009ല്‍ ​സീ​റ്റു​ക​ളു​ടെ എ​ണ്ണം 24 ലെ​ത്തി. 2014 ലാ​ണ് സി​പി​എ​മ്മി​ന് ഏ​റ്റ​വും കു​റ​വ് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. പ​ത്തം​ഗ​ങ്ങ​ൾ.  അ​ഞ്ച് സീ​റ്റു​ക​ളാ​ണ് ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ​ത്തി​ന് ആ​കെ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ത്രി​പു​ര​യി​ല്‍ ര​ണ്ടു സി​റ്റി​ങ് സീ​റ്റു​ക​ളി​ലും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കാ​ണു സി​പി​എം പി​ന്ത​ള്ള​പ്പെ​ട്ട​ത്. ബി​ജെ​പി​യാ​ണ് ത്രി​പു​ര​യി​ല്‍ ര​ണ്ടു സീ​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. സി​പി​എം അ​ട​ക്കി ഭ​രി​ച്ച വം​ഗ​നാ​ട്ടി​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന് കാ​ലി​ട​റി. ബം​ഗാ​ളി​ലെ റാ​യ്ഗ​ഞ്ചി​ലെ സി​റ്റി​ങ് എം​പി​യാ​യ സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം മു​ഹ​മ്മ​ദ് സ​ലീ​മും പ​രാ​ജ​യം രു​ചി​ച്ചു. അ​തേ സ​മ​യം ഇ​ട​തു പ​ക്ഷം വ​ന്‍ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ര്‍ത്തി​യ ബീ​ഹാ​റി​ലെ ബ​ഗു​സെ​രാ​യി മ​ണ്ഡ​ല​ത്തി​ലും അ​ടി​തെ​റ്റി. താ​ര​പ​രി​വേ​ഷ​മു​ള്ള ക​ന​യ്യ​കു​മാ​ര്‍ മ​ല്‍സ​രി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​യ​മ്പ​ത്തൂ​ര്‍, മ​ധു​ര മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ള്‍ വി​ജ​യി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍, രാ​ജ്യ​ത്ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ജ​ന​കീ​യാ​ടി​ത്ത​റ​യി​ൽ വ​ലി​യ വി​ള്ള​ലു​ക​ളു​ണ്ടാ​യെ​ന്നാ​ണു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​തു തി​രി​ച്ചു​പി​ടി​ക്കു​ക നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ദു​ഷ്ക​ര​മാ​യി​രി​ക്കും.



Kerala

Gulf


National

International