പീഡന പരാതി: പി.കെ ശശിയുടെ സസ്പെൻഷൻ അവസാനിച്ചുtimely news image

പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പി.കെ ശശിക്കെതിരെയുള്ള നടപടി അവസാനിച്ചു. ഷൊർണൂർ എംഎൽഎ പി.കെ ശശിയെ സസ്പെൻഡ് ചെയ്ത സിപിഎമ്മിന്‍റെ അച്ചടക്ക നടപടിയാണ് പൂർത്തിയായത്. ആറു മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു ശശിയെ സസ്പെന്‍റ് ചെയ്തത്. പി.കെ ശശി ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന് ഇനി പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. പാലക്കാട്ടെ തോൽവിക്ക്‌ പിന്നിൽ  പി.കെ ശശിയാണെന്ന ആരോപണത്തിൽ  സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്. നവംബർ 26 നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ ശശിയെ സിപിഎം സസ്പെന്‍റ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ല കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച  കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുമെങ്കിലും ഏത് പാർട്ടി ഘടകത്തിൽ പ്രവർത്തിക്കണമെന്ന്  സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഈ മാസം 30 നു ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും. Kerala

Gulf


National

International