ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്timely news image

തിരുവനന്തപുരം: ജൂൺ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബസ്, ഓട്ടൊ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഓട്ടൊറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് കഴിഞ്ഞ ഒന്നു മുതൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. Kerala

Gulf


National

International