റഫാൽ റിവ്യൂ ഹർജികൾ തള്ളി; മോദി സർക്കാരിന് ക്ലീൻചിറ്റ്timely news image

ന്യൂഡൽഹി: റഫാൽ പുന:പരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികാളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ‌ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നേരത്തെ സമർപ്പിച്ച ഹർജികളിൽ കഴിഞ്ഞ ഡിസംബർ 14 ന് പ്രധാനമന്ത്രി കേന്ദ്ര സർക്കാരിന് ക്ലീൻചിറ്റ് നൽകി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഹർജിക്കാർ പുനപരിശോധനാ ഹർജിയുമായി വീണ്ടും സുപ്രീംകോടതിയിൽ എത്തിയത്. കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിലെ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും തള്ളി. ഭാവിയിൽ രാഹുൽ കൂടുതൽ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.Kerala

Gulf


National

International