കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചുtimely news image

കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നര കിലോയോളം കഞ്ചാവ് കൈവശം വച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ എന്‍.ഡി.പി.എസ്. കോടതി സ്‌പെഷ്യല്‍ ജഡ്ജ് കെ.കെ. സുജാതയാണ് ശിക്ഷ വിധിച്ചത്. എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.എന്‍. സുല്‍ഫിക്കറിനെയാണ് അഞ്ച് വര്‍ഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷ വിധിച്ചത്. പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആയിരുന്ന ആര്‍.ജയചന്ദ്രന്‍ മുണ്ടക്കയം െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും പ്രതിയില്‍ നിന്നും കഞ്ചാവ്  കണ്ടു പിടിച്ച കേസിലാണ് വിധി. കേസില്‍ തൊടുപുഴ സ്‌പെഷ്യല്‍ കോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി.രാജേഷ് ഹാജരായി.  Kerala

Gulf


National

International