ജില്ലയിലെ വിവിധ ആതുരാലയങ്ങളില്‍ സഹായമെത്തിക്കുന്നതിനായി കട്ടപ്പന ചിരി ക്ലബ് കാരുണ്യയാത്ര നടത്തിtimely news image

 ജില്ലയിലെ വിവിധ ആതുരാലയങ്ങളില്‍ സഹായമെത്തിക്കുന്നതിനായി കട്ടപ്പന ചിരി ക്ലബ് കാരുണ്യയാത്ര നടത്തി.  കട്ടപ്പനയിലെ വിവിധ ആതുരാലയങ്ങളായ ഇരുപതേക്കറിലേയും നരിയംപാറയിലേയും ആകാശപ്പറവകളുടെ സങ്കേതം, വള്ളക്കടവ് സ്നേഹസദന്‍, കട്ടപ്പന പ്രതിക്ഷ ഭവന്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നല്‍കി. കാരുണ്യയാത്രയുടെ ഫ്ളാഗ് ഓഫ് റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. യോഗത്തില്‍ ചിരി ക്ലബ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മനോജ് വര്‍ക്കി അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ സി.കെ. മോഹനന്‍, ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, മര്‍ച്ചന്റ്സ് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോന്‍ ജോസ്, സജിദാസ് മോഹന്‍, ജോഷി മണിമല, എം.വി. സജീവ്, അശോക് ഇലവന്തിക്കല്‍, വിപിന്‍ വിജയന്‍, ജോജോ കുമ്പളന്താനം, ടിജിന്‍ ടോം, സജി ഫെര്‍ണാണ്ടസ്, നെവിന്‍ മുരളി, ബിബിന്‍ ശൗര്യാങ്കുഴി, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  Kerala

Gulf


National

International