വിലവര്‍ദ്ധന നിയന്ത്രിച്ചില്ലെങ്കില്‍ ഭക്ഷണശാലകള്‍അടച്ചിടേണ്ടി വരും ;ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻtimely news image

തൊടുപുഴ :നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ഭക്ഷണശാലകള്‍ അടച്ചിടേണ്ടതായി വവരുമെന്ന്  കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ പൊതുയോഗം മുറിയിപ്പു നല്കി. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ആവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കണം. കടുത്ത വ്യാപാര മാന്ദ്യം നേരിടു വ്യാപാരമേഖലയില്‍ യാതൊരുവിധ ആനുകൂല്യങ്ങളോ സേവനങ്ങളോ നല്കാതെ അശാസ്ത്രീയമായ പരിശോധനകളും അപകീര്‍ത്തിപ്പെടുത്തി ഇല്ലായ്മ ചെയ്യുവാനുള്ള വ്യഗ്രതയോടെ നടത്തു നടപടികള്‍ ഈ മേഖലയാകെ ബാധിക്കുമെും പൊതുയോഗം അപലപിച്ചു. തൊടുപുഴ ജോയാന്‍സ് റീജന്‍സിയില്‍ കൂടിയ ഇടുക്കി ജില്ലാ വാര്‍ഷിക പൊതുയോഗം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എന്‍. ബാബു അദ്ധ്യക്ഷത വഹിച്ചു. ഫോസ്റ്റാക്ക് കോഴ്‌സ് പാസ്സായവര്‍ക്കുള്ള സെർട്ടി ഫിക്കറ്റുകള്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സ പ്രഫ. ജസ്സി ആന്റണി വിതരണം ചെയ്തു. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ബെന്നി ജോസഫ്, ഇടുക്കി ജില്ല എന്‍വയമെന്റ് ഓഫീസര്‍ എബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  കെ.എം. രാജ റിട്ടേർണിംഗ്  ഓഫീസറായും സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജെ.ചാര്‍ളി നിരീക്ഷകനായും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു . അബ്ദുള്‍ ഖാദര്‍ ഹാജി തൊടുപുഴ (രക്ഷാധികാരി), എം.എന്‍. ബാബു തൊടുപുഴ(പ്രസിഡന്റ്), എം.എസ്. അജി അടിമാലി (വര്‍ക്കിംഗ് പ്രസിഡന്റ്), സന്തോഷ് പാല്‍ക്കോ അടിമാലി, പി.കെ. മോഹനന്‍ തൊടുപുഴ, സി.എം. ബഷീര്‍ മൂാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.എം. സജീന്ദ്രന്‍ ക'പ്പന (സെക്രട്ടറി ), സജിപോള്‍ വണ്ണപ്പുറം, ബാബു ഏലിയാസ് കുമളി, ശരത്കുമാര്‍ മൂന്നാർ , ഷീബ ടോമി തൊടുപുഴ (ജോയിന്റ് സെക്രട്ടറി മാര്‍), മുഹമ്മദ് ഷാജി കുമളി (ട്രഷറര്‍), ആര്‍. ബാലകൃഷ്ണന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ്  പ്രതിനിധി എന്നിവരാണ്  ഭാരവാഹികള്‍. പതിനേഴംഗ എക്‌സി. അംഗങ്ങളേയും പത്ത് സംസ്ഥാന ജനറല്‍ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.Kerala

Gulf


National

International