സംസ്ഥാനത്ത് 28 അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​ക​ൾ​ക്ക് അ​നു​മ​തിtimely news image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​ക​ൾ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ‌ അ​നു​മ​തി. 28 പോ​ക്സോ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര നി​യ​മ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യെന്ന് ‌‌മ​ന്ത്രി കെ.​കെ. ശൈല​ജ​യാ​ണ് അ​റി​യി​ച്ച​ത്. ഇ​തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ക്സോ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്സോ കോടതികൾ സ്ഥാപിക്കുന്നത്. നിർഭയ ഫണ്ടിൽ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കിൽ 60:40 അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് പുതിയ കോടതികൾ ആരംഭിക്കുക. ഇതിന്‍റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്.Kerala

Gulf


National

International