കേരളബാങ്ക് : എണ്ണത്തില്‍ രണ്ടാമന് നെറ്റ് വര്‍ക്കില്‍ ഒന്നാമന്

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് രൂപീകരിക്കുന്ന കേരളബാങ്ക് എത്തുന്നത് രാജ്യത്തെ ഏതൊരു ബാങ്കും കൊതിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമായി. നിലവില്‍ ബാങ്കുകള്‍ നേരിടുന്നത് ശാഖകള്‍ കണ്ടെത്തുക എന്നുള്ളതാണ്. എന്നാല്‍ 825 ശാഖ, അറുപത്തയ്യായിരത്തിലധികം കോടിരൂപയുടെ നിക്ഷേപം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ബാങ്കാകുകയാണ് തുടക്കത്തില്‍ത്തന്നെ കേരള ബാങ്ക്.എസ്ബിടിയുടെ ലയനശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കേരളത്തില്‍ ഒന്നാമതുള്ളത്. 1216 ശാഖയും 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപവും. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ബാങ്കിങ് സേവനം ഗ്രാമീണ ജനതയിലേക്കും എത്തിക്കുന്നതോടെ കേരള ബാങ്ക് കേരളത്തില്‍ സേവന ശൃഖലയുള്ള ഒന്നാമത്തെ ബാങ്കായി മാറും. സംസ്ഥാന-ജില്ലാ ബാങ്കുകള്‍ക്കു പുറമെ കേരളത്തില്‍ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുമുണ്ട്. ഇവരാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി നാലായിരത്തഞ്ഞൂറിലധികം ശാഖയുണ്ട്. ഒരുലക്ഷംകോടി രൂപയിലധികം നിക്ഷേപവും. ഇതെല്ലാം ചേരുമ്പോഴുണ്ടാകുന്ന ബാങ്കിങ് ശൃംഖല സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാകും. സഹകരണ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കായിരിക്കും കേരള ബാങ്കിന്റെ നിയന്ത്രണം. പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ 10 അംഗങ്ങളും മൂന്നു വനിതാ അംഗങ്ങളും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഒരാളും അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളും രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്റ്റര്‍മാരും സഹകരണ സെക്രട്ടറി, രജിസ്ട്രാര്‍, നബാര്‍ഡ് സിജിഎം, കേരള ബാങ്ക് സിഇഒ എന്നീ നാല് എക്സ് ഒഫിഷ്യോ അംഗങ്ങളുംകൂടി ഉള്‍പ്പെടുന്ന 21 അംഗ സമിതിക്കായിരിക്കും ഭരണച്ചുമതല. കേരള സഹകരണ നിയമപ്രകാരം രണ്ട് പ്രൊഫഷണല്‍ അംഗങ്ങളെ ഭരണസമിതിക്ക് നാമനിര്‍ദേശം ചെയ്യാം. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല. ആര്‍ബിഐയുടെ അന്തിമ അനുമതിയില്‍ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയില്‍ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളബാങ്ക് കൊതിക്കുന്നത് ഇതെല്ലാം കൊച്ചി: ഇന്ത്യയിലെ ബാങ്കിങ്ങ് മേഖല ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഗ്രാമീണ മേഖലയിക്ക് എത്തിക്കാന്‍ സാധിക്കുന്ന ഒരു ന്യൂജെന്‍ ബാങ്കായിട്ടാവും കേരള ബാങ്ക് പ്രവര്‍ത്തിക്കുക. നിലവില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഒരു ബാങ്കിന്റെ പ്രാദേശിക ബ്രാഞ്ച് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒരു ആധുനിക ബാങ്ക് നല്കുന്ന എല്ലാ സേവനങ്ങളും നല്കാന് കഴിയുന്നില്ല. ഡെബിറ്റ് കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ടെങ്കിലും പ്രാഥമിക സംഘങ്ങളിലേക്ക് ഈ സൗകര്യം ഇനിയും എത്തിയിട്ടില്ല. കേരള ബാങ്ക് വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പ്രാഥമിക സംഘങ്ങള്‍ക്ക് നേരിട്ട് ബാങ്കിങ് ഇടപാടുകള്‍ക്ക് തടസമുണ്ടെങ്കിലും അതിലെ അംഗങ്ങള്‍ക്ക് കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് തുടങ്ങി ആധുനിക സേവനങ്ങള്‍ നല്‍കാം. വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ സംഘങ്ങള്‍ വഴി സ്വീകരിക്കുകയും വായ്പ വിതരണം ചെയ്യുകയും ചെയ്യും. ഏതെങ്കിലും ഇടപാടുകള്‍ സ്വന്തമായി ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ കേരള ബാങ്കിന്റെ പങ്കാളിത്തത്തോടെ അത് രാജ്യമെങ്ങും എത്തിക്കാന്‍ കഴിയും മികച്ച പ്രകടനം കാഴ്ച്ചവച്ചാല്‍ കേരളബാങ്കിന് ഇടപാടുകാര്‍ക്കിടയില്‍ സ്വീകാര്യത കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവിലെ ധാരണയനുസരിച്ച് ഉപഭോക്തൃ സൗഹാര്‍ദമായിരിക്കും കേരള ബാങ്കിന്റെ സേവനങ്ങള്‍. ബാങ്ക് നല്കുന്ന സേവനങ്ങള്‍ക്ക് പ്രത്യേകമായി പണം ഈടാക്കില്ല. മുഖ്യധാരാ ബാങ്കുകളെപ്പോലെത്തന്നെ സ്ഥാപനങ്ങളടെയും മറ്റു ബിസിനസ് സംരംഭങ്ങളുടെയും ഇടപാടുകള്‍ കൈകാര്യം ചെയ്യും. ബാങ്കിങ്ങിതര സംഘങ്ങള്‍ക്ക് അതായത് പാല്, കയര്‍, റബ്ബര്‍, തൊഴില്‍, ഉപഭോക്തൃ മേഖലയിലെ സംഘങ്ങളുടെയെല്ലാം ബാങ്കായി കേരള ബാങ്ക് മാറും എന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും ധനസഹായം നല്‍കും. മുന്‍പ് ഗോശ്രീ പാലത്തിനും കൊച്ചി മെട്രൊയ്ക്കും എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പകള്‍ അനുവദിച്ചത് പോലെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകും. അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്ന അത്യാധുനിക ബാങ്കായി മാറാന്‍ കേരള ബാങ്കിനു സാധിക്കുകയും ചെയ്യും. ഇപ്പോള്‍ മൂന്ന് തട്ടിലുള്ള സഹകരണമേഖല രണ്ട് തട്ടായി മാറുമ്പോള്‍ കാര്‍ഷിക വായ്പകള്‍ ഇപ്പോഴുള്ളതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പറ്റും. ഇ-കൊമേഴ്സ് രംഗത്തേക്ക് ഇനി ബാങ്കിന്റെ സേവനങ്ങള്‍ വിപുലപ്പെടുത്താനാകും. ഇടപാടുകാര്‍ക്ക് ബാങ്കില്‍ വരാതെ തന്നെ മൊബൈല്‍ ആപ്പ് വഴി പണം കൈമാറ്റം നടത്താനാകും.
Kerala
-
ലൈംഗിക അതിക്രമ കേസുകളിൽ ജാഗ്രത വേണം, തെളിവില്ലാതെ പ്രതിയാക്കരുത്;
കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ ജാഗ്രത പുലർത്തണമെന്നു ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത
Gulf
-
ഷാര്‍ജയില്‍ മലയാളി പെൺകുട്ടി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച
ഷാർജ: ഷാർജ നബയിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഔർ ഓൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിത (15) യാണ്
National
-
ആറ് സീറ്റ് ചോദിച്ചപ്പോൾ 12 നൽകി, ഇനി യെദിയൂരപ്പയ്ക്ക്
ന്യൂഡൽഹി: കർണാടക ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. മഹാരാഷ്ട്രയിലെ അർദ്ധരാത്രി നാടകങ്ങൾക്കൊടുവിൽ ബി.ജെ.പിക്ക്
International
-
സുഡാനില്‍ ഫാക്റ്ററിയില്‍ സ്ഫോടനം; 18 ഇന്ത്യക്കാര്‍
ഖര്‍ത്തും: സുഡാനിൽ സെറാമിക് ഫാക്റ്ററിയിലെ എല്‍പിജി ടാങ്കര്‍ സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര് ഇന്ത്യക്കാരാണ്.