കേന്ദ്ര പാക്കേജുകൾ‌ ഫലം കണ്ടു; നവംബറിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നുtimely news image

ന്യൂഡൽഹി: രണ്ടു മാസത്തെ ഇടിവിനു ശേഷം ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ വർധന. 1,03,492 കോടിയാണ് നവംബറിലെ ജിഎസ്ടി വരുമാനം. 2017 ജൂലൈയിൽ ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന വരുമാനമാണിത്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഫലം കണ്ടതിന്‍റെ സൂചനയായും ഇതു വിലയിരുത്തപ്പെടുന്നു. 2019 നവംബറിൽ പിരിച്ച തുകയിൽ 19,592 കോടി രൂപ സെൻട്രൽ ജിഎസ്ടി ഇനത്തിലാണ്. സ്റ്റേറ്റ് ജിഎസ്ടി 27,144 കോടി, ഇന്‍റഗ്രേറ്റഡ് ജിഎസ്‌ടി 49,028 കോടി, സെസ് ഇനത്തിൽ 7727 കോടിയും ലഭിച്ചു. ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി ശേഖരം 12% വളർച്ച കൈവരിച്ചു, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ധനമന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. 2019 ഏപ്രിൽ, മാർച്ച് മാസങ്ങളിലായിരുന്നു ഇതിനു മുൻപ് കൂടുതൽ നികുതി സമാഹരണം നടന്നത്. 2019 ഒക്റ്റോബറിൽ ജിഎസ്ടി ഇനത്തിൽ പിരിച്ചു കിട്ടിയത് 95,380 കോടി രൂപയാണ്. 2018 നവംബറിൽ 97,637 കോടി രൂപയായിരുന്നു ലഭിച്ചത്. ജിഎസ്ടി നടപ്പാക്കിയശേഷം എട്ടു തവണ മാത്രമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടതി കടന്നിട്ടുള്ളത്.Kerala

Gulf


National

International