നാന പട്ടോളെ മഹാരാഷ്‌ട്ര സ്പീക്കർ, ഫഡ്നാവിസ് പ്രതിപക്ഷ നേതാവ്timely news image

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി കോൺ​ഗ്രസിലെ നാന പട്ടോളെയെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് പട്ടോളെ സ്പീക്കർ സ്ഥാനത്തെത്തുന്നത്. ബിജെപി സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചതോടെയാണ് നാന പട്ടോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി തങ്ങളുടെ സ്പീക്കർ സ്ഥാനാർഥിയായി കിസാൻ കതോരെയെയാണ് തീരുമാനിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് കതോരെ മത്സരത്തിൽ നിന്ന് പിൻമാറിയത്. അതിനിടെ ബിജെപി പാർലമെന്‍ററി യോഗം ചേർന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.169 എംഎൽഎമാരുടെ പിന്തുണയോടെ ഉദ്ധവ് താക്കറെയുടെ സർക്കാർ ഇന്നലെ ഭൂരിപക്ഷം തെളിയിച്ചിരുന്നു. മുന്നണി ധാരണപ്രകാരം സ്പീക്കർ സ്ഥാനം കോൺഗ്രസിനാണ് നൽകിയത്. ഇതോടെയാണ് പട്ടോളെ സ്ഥാനർഥിയായി നിന്നത്. വിദർഭ മേഖലയിലെ സകോളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നാനാ പട്ടോളെ. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറി എംപിയായ നാനാ പട്ടോളെ അടുത്തിടെയാണ് കോൺഗ്രസിലേക്ക് തിരികെയെത്തിയത്. നേരത്തെ കോൺഗ്രസ് വിട്ട പട്ടോളെ 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് എംപിയായിരുന്നു. Kerala

Gulf


National

International