നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം; കേന്ദ്ര സർക്കാർ ഉത്തരവ്



timely news image

ന്യൂ​ഡ​ൽ​ഹി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യാ​യ നീ​റ്റിന് (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എൻട്രൻസ് ടെ​സ്റ്റ്) ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സംബന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബു​ർ​ഖ, ഹി​ജാ​ബ്, കാ​രാ, കൃ​പാ​ണ്‍ എ​ന്നി​വ ധ​രി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്കാ​ണു നീക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം വ​സ്ത്രം ധ​രി​ച്ചെ​ത്തു​വ​ന്ന​വ​ർ മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ശ​രീ​ര​ത്തി​ൽ മെ​ഡി​ക്ക​ൽ ഉപകരണങ്ങ​ൾ ഉ​ള്ള​വ​ർ അ​ഡ്മി​റ്റ് കാ​ർ​ഡ് കി​ട്ടു​ന്ന​തി​ന് മു​ൻപു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​മ​തി തേ​ട​ണ​മെ​ന്നും സർക്കു​ല​റി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നീ​റ്റ് പ​രീ​ക്ഷാ ഹാ​ളി​ൽ ശി​രോ​വ​സ്ത്രം വി​ല​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോടതി​യി​ൽ ഹ​ർ​ജി​ക​ളെ​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് 2020 നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​തി​നു​ള്ള വിലക്ക് നീ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്തരവി​റ​ക്കി​യ​ത്.



Kerala

Gulf


National

International