ഫഡ്നാവിസ് മുഖ്യമന്ത്രിയായത് 40,000 കോ​ടിയുടെ കേന്ദ്ര ഫണ്ട് തിരികെ നൽകാൻ; ബിജെപി എംപിtimely news image

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ൽ വെളിപ്പെടുത്തലു​മാ​യി ബി​ജെ​പി എം​പി അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക് അനുവദിച്ചിരുന്ന 40,000 കോ​ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​നു തി​രി​ച്ചു ന​ൽ​കു​ന്ന​തി​നു​ വേ​ണ്ടി​യാ​ണു മ​ഹാ​രാ​ഷ്ട്ര​യി​ൽ പാർട്ടി നാ​ട​കം ക​ളി​ച്ച​തെ​ന്നാ​ണു ഹെ​ഗ്ഡെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന 40,000 കോ​ടി കേ​ന്ദ്ര​ത്തി​ലേ​ക്കു തി​രി​കെ ന​ൽ​കു​ന്ന​തി​നു വേണ്ടിയാ​യി​രു​ന്നു ഈ ​നാ​ട​കം. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ് 15 മ​ണി​ക്കൂ​റി​നി​ടെ ഫ​ഡ്നാ​വി​സ് ഈ ​ഫ​ണ്ട് കേന്ദ്രത്തി​നു തി​രി​ച്ച​യ​ച്ചു. ഇ​ല്ലെ​ങ്കി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​സ​ർ​ക്കാ​ർ ഈ ​ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും ഹെ​ഗ്ഡെ പ​റ​ഞ്ഞു. ഉ​ത്ത​ര​ക​ന്ന​ഡ​യി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മുൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​ന്തി​മ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​ൻ​സി​പി നേ​താ​വാ​യ അ​ജി​ത് പ​വാ​റി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഫ​ഡ്നാ​വി​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. എന്നാ​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ ഫ​ഡ്നാ​വി​സ് രാ​ജി​വ​ച്ചൊ​ഴി​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ എ​ൻ​സി​പി-​ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​ര​മേ​റ്റു.Kerala

Gulf


National

International