അയോധ്യ കേസ് വിധിക്കെതിരെ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജിtimely news image

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ ജമായത്ത് ഉലമ അൽ ഹിന്ദ് സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി. അയോധ്യയിൽ ക്ഷേത്രം നിർമിക്കണമെന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പള്ളി തകർത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിർമിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു. 1934 ൽ ബാബറി മസ്ജിദിന്‍റെ മകുടങ്ങൾ തകർത്തതും 1949ൽ പള്ളിക്കുള്ളിൽ രാമ വിഗ്രഹങ്ങൾ കൊണ്ടു വെച്ചതും 1992 ൽ പള്ളി തകർത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിർമിക്കാൻ അനുവാദം നൽകിയത് തെറ്റാണ്. പള്ളി നിർമിക്കാൻ പകരം അഞ്ചേക്കർ ഭൂമി വേണമെന്ന് ഒരു മുസ്ലീം സംഘടനയും കോടതിയിൽ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തിൽ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹർജിയിൽ ഉന്നയിക്കുന്നു. ജമായത്ത് ഉലുമ അൽ ഹിന്ദിനു പുറമെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളിൽ പുനപരിശോധനാ ഹർജി നൽകുമെന്നാണ് റിപ്പോർട്ട്.Kerala

Gulf


National

International