ബ​ഹു​ഭാ​ര്യ​ത്വം, നിക്കാഹ് ഹലാല: ശീ​ത​കാ​ല അ​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​ കോ​ട​തിtimely news image

ന്യൂ​ഡ​ൽ​ഹി: മു​സ്‌ലിം വി​ഭാ​ഗ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ഹു​ഭാ​ര്യ​ത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹ​ർ​ജി സു​പ്രീം ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഹ​ർ​ജി ശീ​ത​കാ​ല അ​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ബിജെപി നേതാവും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യ​യ​യാ​ണ് വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അതേസമയം, ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി. ഇസ്ലാമിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏഴു ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി നിയമവിരുദ്ധമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2017 ഓഗസ്റ്റ് 22നു വിധിച്ചു. എന്നാൽ ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളിൽ അന്നു കോടതി നിലപാടു വ്യക്തമാക്കിയിരുന്നില്ല.  1939ലെ മുസ്ലിം വിവാഹ നിയമത്തിൽ ബഹുഭാര്യത്വം പരാമർശിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹർജി. അതേസമയം, ക്രിസ്ത്യൻ വിവാഹ നിയമം-1872 പ്രകാരം ക്രിസ്ത്യാനികൾക്കിടയിലും പാർസി വിവാഹ നിയമം-1936 പ്രകാരം പാർസികൾക്കിടയിലും ഹിന്ദു വിവാഹ നിയമം-1955 പ്രകാരം ഹിന്ദു, ബുദ്ധ, സിഖ്, ജെയ്ൻ വിഭാഗങ്ങൾക്കിടയിലും ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്.   വിവാഹ മോചിതയ്ക്കു മുൻ ഭർത്താവിനെ വീണ്ടും വിവാഹം ചെയ്യണമെങ്കിൽ അതിനു മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തു അതിൽ നിന്നു മോചനം നേടണമെന്നതാണ് നിക്കാഹ് ഹലാല വ്യവസ്ഥ.Kerala

Gulf


National

International