ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം; ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി



timely news image

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പൊലീസിന്‍റെ നടപടി നിർത്തി വയ്ക്കണമെന്നും യുവതികളെ തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.  ദര്‍ശനം നടത്താനെത്തിയവരെ തടഞ്ഞതിന് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്നായിരുന്നു ബിന്ദു അമ്മിണി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ അത്തരമൊരു കോടതി അലക്ഷ്യ ഹർജിയല്ല ഇപ്പോൾ ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഡിസംബർ 17ന് മുമ്പ് തന്നെ ബിന്ദുവിന്‍റെ ഹർജി കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീം കോടതി രജിസ്ട്രിയിൽ നിന്ന് ലഭിക്കുന്ന സൂച



Kerala

Gulf


National

International