അനധികൃത കുടിയേറ്റക്കാരെ 2024ന് മുമ്പ് പുറത്താക്കും: സമയപരിധി വച്ച് അമിത് ഷാtimely news image

റാഞ്ചി: ദേശീയ പൗരത്വ രജിസ്ട്രേഷൻ (എൻ.ആർ.സി) നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന്‍റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ 5 വര്‍ഷത്തിനകം പുറത്താക്കും. 2024നകം നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെ അമിത് ഷാ പ്രഖ്യാപിച്ചു.  2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് എൻ‌.ആ.ർ‌സി രാജ്യത്തുടനീളം നടപ്പാക്കി അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും. അവരെ പുറത്താക്കരുതെന്ന് രാഹുൽ ബാബ (രാഹുൽ ഗാന്ധി) പറയുന്നു. അവർ എവിടെ പോകും, ​​അവർ എന്ത് കഴിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. എന്നാൽ അനധികൃത കുടിയേറ്റക്കാരെയെല്ലാം അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പുറത്താക്കുമെന്ന് താൻ ഉറപ്പു നൽകുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, രാഷ്ട്രീയ ജനതാ ദൾ സഖ്യത്തിനെതിരേയും അമിത് ഷാ വിമർശനമുയർത്തി. ബിജെപിയെ പുറത്താക്കാമെന്ന് പ്രതിപക്ഷ സഖ്യം മോഹിക്കേണ്ട. കഴിഞ്ഞ 55 വർഷത്തെ ഭരണം കൊണ്ട് കോൺഗ്രസ് ജാർഖണ്ഡിനു എന്താണ് നൽകിയതെന്നും അമിത് ഷാ ചോദിച്ചു.Kerala

Gulf


National

International