ഈ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; മന്ത്രിമാർക്ക് താത്പര്യം വിദേശയാത്ര മാത്രം; ഹൈക്കോടതിtimely news image

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി സമർപ്പിച്ച  കോടതി അലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.  നടപ്പാക്കപ്പെടുന്നില്ലെങ്കിൽ എന്തിനാണ് ഉത്തരവുകൾ ഇറക്കുന്നതെന്നും വിധിന്യായങ്ങൾ എഴുതുന്നതിൽ അർത്ഥമില്ലെന്നും കോടതി തുറന്നടിച്ചു. മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രകളിൽ മാത്രമാണെന്ന് കുറ്റപ്പെടുത്തിയ കോടതി ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സർക്കാർ എന്നും ചോദിക്കുകയുണ്ടായി. സർക്കാരിന്‍റെ പ്രവർത്തനം കാര്യകക്ഷമമല്ലെന്നും ഇതിൽ കൂടുതലൊന്നും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കോടതി അലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. Kerala

Gulf


National

International