ഹെലികോപ്റ്റർ; പൊലീസിൻറെ ആവശ്യം പുനപരിശോധിക്കണമെന്ന് തിരുവഞ്ചൂർtimely news image

കോട്ടയം: ഹെലികോപ്റ്റർ വേണമെന്ന പൊലീസിൻറെ ആവശ്യം പുനപരിശോധിക്കണമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഏറ്റവും പരിതാപകരമായ സാമ്പത്തിക അവസ്ഥയിലാണ് കേരളത്തിലെ ട്രഷറികളെന്നും ഈ സമയത്ത് ഇതിനായി കോടികൾ മുടക്കരുതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.  പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാന്‍ 1.44 കോടി രൂപ നല്‍കിയാണ് 11 സീറ്റുകള്‍ ഉള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ ഫണ്ടില്‍ നിന്നും വാടക നല്‍കും. പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നക്‌സല്‍ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഹെലികോപ്റ്റർ ഉപയോഗിക്കും. ഇതു സംബന്ധിച്ച് പവൻ ഹൻസ് എന്ന കമ്പനിയുമായി ധാരണയായി. ഡിസംബര്‍ 10ന് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിടും. ആദ്യം ഹെലികോപ്റ്റർ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.Kerala

Gulf


National

International