ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് മോദി ആവശ്യപ്പെട്ടു- പവാറിന്‍റെ വെളിപ്പെടുത്തല്‍timely news image

മുംബൈ: ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നതായും ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിൽ പവാർ വെളിപ്പെടുത്തി. അതേസമയം രാഷ്ട്രപതിയാക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹവുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരും. അതേസമയം ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് താൻ പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ശരദ് പവാർ ‌അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, എപ്പോളാണ് മോദി ഇത്തരമൊരു വാഗ്ദാനം മുന്നോട്ടു വച്ചതെന്ന് പവാർ വ്യക്തമാക്കിയില്ല.  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ സംഭവവികാസങ്ങള്‍ക്കിടെ കഴിഞ്ഞ മാസം മോദിയും പവാറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മോദി ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ശരദ് പവാറിനോട് നിർദേശിച്ചതെന്നാണ് സൂചന.Kerala

Gulf


National

International