കിയാൽ സിഎജി ഓഡിറ്റിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിൽ സിഎജി ഓഡിറ്റിംഗ് വേണമെന്ന കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നോട്ടീസ് ചോദ്യം ചെയ്ത് കിയാൽ അധികൃതർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജിയിൽ കോടതി പിന്നീട് വിശദമായി വാദം കേൾക്കും. കിയാൽ കമ്പനിയിൽ സർക്കാരിന് 35 ശതമാനം മാത്രമേ ഓഹരിയുള്ളൂ എന്നും അതുകൊണ്ട് ഇതൊരു സ്വകാര്യ കമ്പനിയായി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്നാണ് ഹർജിക്കാരുടെ വാദം. സിഎജി ഓഡിറ്റിംഗ് വേണമെന്ന നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിയാലിൽ സിഎജി ഓഡിറ്റിംഗ് നിഷേധിക്കുന്നതിനെതിരേ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി കത്തയച്ചത്. ഓഡിറ്റിംഗ് തടഞ്ഞാൽ കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. സംസ്ഥാന സർക്കാരിനും പൊതുമേഖല സ്ഥാപനങ്ങൾക്കും കൂടി 63 ശതമാനം ഓഹരിയുള്ള കിയാലിനെ സ്വകാര്യ കമ്പനിയായി കണക്കാക്കാൻ കഴിയില്ലെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ നോട്ടീസിന് പിന്നാലെയാണ് കിയാൽ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
-
ലൈംഗിക അതിക്രമ കേസുകളിൽ ജാഗ്രത വേണം, തെളിവില്ലാതെ പ്രതിയാക്കരുത്;
കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ ജാഗ്രത പുലർത്തണമെന്നു ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത
Gulf
-
ഷാര്‍ജയില്‍ മലയാളി പെൺകുട്ടി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച
ഷാർജ: ഷാർജ നബയിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഔർ ഓൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിത (15) യാണ്
National
-
ആറ് സീറ്റ് ചോദിച്ചപ്പോൾ 12 നൽകി, ഇനി യെദിയൂരപ്പയ്ക്ക്
ന്യൂഡൽഹി: കർണാടക ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. മഹാരാഷ്ട്രയിലെ അർദ്ധരാത്രി നാടകങ്ങൾക്കൊടുവിൽ ബി.ജെ.പിക്ക്
International
-
സുഡാനില്‍ ഫാക്റ്ററിയില്‍ സ്ഫോടനം; 18 ഇന്ത്യക്കാര്‍
ഖര്‍ത്തും: സുഡാനിൽ സെറാമിക് ഫാക്റ്ററിയിലെ എല്‍പിജി ടാങ്കര്‍ സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര് ഇന്ത്യക്കാരാണ്.