സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയ സംഭവം; കുറ്റം സമ്മതിച്ച് എംജി വിസിtimely news image

കോ​ട്ട​യം: സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​ക്ക​ലാ​ക്കി​യെ​ന്നു തു​റ​ന്നു​സ​മ്മ​തി​ച്ച് എം​ജി സർവകലാശാ​ല വൈ​സ് ചാൻ​സ​ല​ർ. ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ​ക്കു നൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണു വിസി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. ഇ​നി​മേ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​മെ​ന്നു വൈ​സ് ചാൻസ​ല​ർ ഡോ. ​സാ​ബു തോ​മ​സ് ഗ​വ​ർ​ണ​ർ​ക്ക് ഉ​റ​പ്പു ​ന​ൽ​കി. എ​ന്നാ​ൽ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​ക്ക​ലാ​ക്കി​യ​തു പ​രീ​ക്ഷ​യു​ടെ ര​ഹ​സ്യ സ്വ​ഭാ​വ​ത്തെ ബാ​ധി​ച്ചി​ല്ലെ​ന്നാ​ണു വൈ​സ് ചാ​ൻ​സ​ല​റു​ടെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫാ​ൾ​സ് നമ്പറ​ട​ങ്ങി​യ ഉത്തരക്കടലാ​സു​ക​ൾ പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ആ​ർ. പ്ര​ഗാ​ഷി​ന് ന​ൽ​കാ​ൻ വൈ​സ് ചാൻസല​ർ ഒ​പ്പി​ട്ട് ക​ത്ത് ന​ൽ​കി​യ​താ​ണു വി​വാ​ദ​മാ​യ​ത്. അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ സൂ​ക്ഷി​ക്കേ​ണ്ട​വ​യാ​ണ് ഈ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ. സം​ഭ​വ​ത്തി​ൽ വി​സി, ആ​ർ. പ്ര​ഗാ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ