രാഷ്ട്രീയ പകപോക്കല്‍ കമ്മ്യൂണിസ്റ്റ് ശൈലി; കേരളത്തില്‍ കൊന്നൊടുക്കിയത് 120 ബിജെപി പ്രവര്‍ത്തകരെ- അമിത് ഷാtimely news image

ന്യൂഡൽഹി: രാഷ്ട്രീയ പകപോക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയാണെന്നും കേരളത്തില്‍ 120 ബിജെപി- ആർഎസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുമ്പോഴായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്പിജി ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആരോപണം. എന്നാൽ ഇടതു പാർട്ടികൾക്ക് രാഷ്ട്രീയ പകപ്പോക്കലിനെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. കേരളത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഭരിക്കുമ്പോള്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിനോയ് വിശ്വത്തിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ ഇടത് എം.പിമാർ രംഗത്തെത്തയതോടെ രാജ്യസഭ ബഹളത്തിൽ മുങ്ങുകയും ചെയ്തു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ