മൊയ്തീനും രാമകൃഷ്ണനും കടകംപള്ളിയും പുറത്തേക്ക്; പകരം പുതുമുഖങ്ങൾ; റിപ്പോർട്ട്timely news image

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെ മന്ത്രിസഭ പുനഃസംഘടനയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള മുഖം മിനുക്കലിന്‍റെ ഭാഗമായാണിത്. മൂന്ന് മുതൽ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിൽ എത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങുന്നതെന്നും ഒരു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.  മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയാകും മാറ്റുക. എക്സൈസ് മന്ത്രി ടി.പി.  രാമകൃഷ്ണൻ,​ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ എന്നിവരെ മാറ്റിയേക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കൂടുതലാണ്. പകരം പി. ശ്രീരാമകൃഷ്ണൻ മന്ത്രിസഭയിലെത്തിയേക്കും. കൂടാതെ ഒരു വനിത മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയേക്കും.  ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യം പരിഗണിച്ച് കെ.ബി. ഗണേഷ് കുമാറിന് മന്ത്രിപദം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിലൂടെ സർക്കാരുമായി അകന്ന് നിൽക്കുന്ന എൻഎസ്എസിനെ അടുപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ൽ നിന്ന് 21 ആയി ഉയരാനും സാധ്യതയുണ്ട്. അതേസമയം, മുതിർന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കർ സ്ഥാനത്തേക്കെത്തുംKerala

Gulf


National

International