ബുള്ളറ്റ് ട്രെയിനിന് ശേഷം മോദിയുടെ മറ്റൊരു സ്വപ്നപദ്ധതിയും വെള്ളത്തിൽ: നിർത്തുന്നത് നഷ്ടം കാരണംtimely news image

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഗുജറാത്തിലെ റോ റോ ബോട്ട് സർവീസ് നിർത്തലാക്കുന്നു. 2017 ഒക്ടോബർ മാസത്തിലാണ് ബോട്ട് സർവീസ് പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്തത്. ഭാവ്നഗറിലെ ഘോഘ തുറമുഖത്തിനും ബറൂച്ചിലെ ദഹേജ് തുറമുഖത്തിനും ഇടയ്ക്ക് സർവ്വീസ് നടത്തി വരുന്ന ബോട്ടുകളുടെ സേവനം നഷ്ടം കാരണമാണ് അധികൃതർ അവസാനിപ്പിക്കുന്നത്. ഐലൻഡ് ജേഡ്, വോയേജ് സിംഫണി എന്നീ ബോട്ടുകളാണ് ഖംബാത് കടലിടുക്കിൽ സർവ്വീസ് നടത്തി വന്നിരുന്നത്. "സർവ്വീസ് നടത്താൻ മറ്റൊരു വഴിയും ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ നഷ്ടത്തിലാണ് ഓടുന്നത്. ഇങ്ങനെ പോയാൽ ഞങ്ങൾ പാപ്പരാകാൻ അധികസമയം എടുക്കില്ല. ഐലൻഡ് ജേഡ് ഒരു മാസത്തിനകം വിൽക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്," റോ-റോ സർവ്വീസ് നടത്തുന്ന കമ്പനിയായ ഇൻഡിഗോ സീവേയ്സ് തലവൻ ചേതൻ കോൺട്രാക്റ്റർ പറഞ്ഞു.'ആ കിരീടം എനിക്ക് വേണ്ട', അമ്മമാരോടുള്ള ആ വിവേചനം അവസാനിപ്പിക്കണം: മിസ് വേൾഡ് സംഘാടകർക്കെതിരെ നിയമനടപടിയുമായി മുൻ മിസ് ഉക്രയിൻ കിവ്: അമ്മയായതിനെത്തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുപ്പിക്കാത്തതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മുൻ മിസ് ഉക്രയിൻ വെറോനിക്ക ഡിഡുസെങ്കോ... ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും ഏഷ്യയിൽത്തന്നെ ഇത് ആദ്യമാണെന്നും റോ റോ സർവീസിന്റെ ഉദ്ഘാടന വേളയിൽ‌ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും റോ റോ സർവ്വീസുകൾ നിലവിലുണ്ടെന്ന വസ്തുത മറച്ചുവയ്ക്കപ്പെട്ടത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഭാവ്നഗറിലെ ഘോഘ തുറമുഖത്തിനും ബറൂച്ചിലെ ദഹേജ് തുറമുഖത്തിനും ഇടയ്ക്കുള്ള 31 കിലോമീറ്ററിലാണ് റോ റോ സർവ്വീസ് നടന്നു വന്നിരുന്നത്. കരയിലൂടെ പോകുമ്പോൾ 360 കിലോമീറ്റർ ദൂരം വരും. 8 മണിക്കൂർ നേരത്തെ യാത്ര. ഇത് ഗണ്യമായി കുറയ്ക്കാൻ ഈ സർവ്വീസിന് സാധിച്ചിരുന്നു. മോദിയുടെ മറ്റൊരു ഡ്രീം പ്രോജക്ട് ആയിരുന്ന മുംബയ് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ അടുത്തിടെ മഹാരാഷ്ട്ര സർക്കാർ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.Kerala

Gulf


National

International