സുഡാനില്‍ ഫാക്റ്ററിയില്‍ സ്‌ഫോടനം; 18 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്‌timely news image

ഖര്‍ത്തും: സുഡാനിൽ സെറാമിക് ഫാക്റ്ററിയിലെ എല്‍പിജി ടാങ്കര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. സ്ഫോടനത്തിൽ 130ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  ഖർത്തൂമിലെ വടക്കൻ പ്രവിശ്യയിലുള്ള വ്യവസായ പാർക്കിലെ ടൈൽ നിർമാണ ഫാക്റ്ററിയിലാണ് സ്ഫോടനം. 18 ഇന്ത്യക്കാര്‍ മരിച്ചതായി സുഡാനിലെ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കാണാതായവരില്‍ ചിലര്‍ മരിച്ചവരുടെ പട്ടികയില്‍ ഉണ്ടാകാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. കത്തിനശിച്ചതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, രക്ഷപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയതായി എംബസി അറിയിച്ചു. 34 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടതായാണ് വിവരം. ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ‌ നാലു പേരുടെ നില ഗുരുതരമാണ്.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്