ലൈംഗിക അതിക്രമ കേസുകളിൽ ജാഗ്രത വേണം, തെളിവില്ലാതെ പ്രതിയാക്കരുത്; ഹൈക്കോടതിtimely news image

കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ ജാഗ്രത പുലർത്തണമെന്നു ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളിൽ കൃത്യമായ തെളിവുകളില്ലാതെ ആരെയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാൽ പിന്നീട് അവരായിരിക്കും യഥാർഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി. 2018 ലുണ്ടായ ഒരു ലൈംഗിക അതിക്രമ കേസിൽ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയിലാണ് സംഭവം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കേസ്. സ്കൂൾ ബസിൽ വെച്ച് 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയിൽ ബസുടമക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നൽകിയത്. കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളിൽ പൊതുവായ നിരീക്ഷണം നടത്തിയത്.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്