പൗ​ര​ത്വ ഭേ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു; മുസ്ലീംങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അമിത് ഷാtimely news image

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബിൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും മ​റി​ച്ചു​ള്ള​ത് തെ​റ്റാ​യ പ്ര​ച​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ന്യൂ​ന പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ഭ​യാ​ർ​ഥി​ക​ളാ​യ ന്യൂനപക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ബം​ഗ്ലാ​ദേ​ശി​ലെ​യും പാ​ക്കി​സ്ഥാ​നി​ലെ​യും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ സ​മീ​പ​കാ​ല​ത്ത് 20 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ഷാ ​കു​റ​വ് വ​ന്ന ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യോ ചെ​യ്തി​രി​ക്കാ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ ബി​ൽ നി​യ​മ​പ​ര​മാ​ണെ​ന്ന് സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം ബി​ൽ രാ​ജ്യ​സ​ഭ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​പി​ഐ എം​പി ബി​നോ​യ് വിശ്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച, ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. 80നെ​തി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. ‌രാ​ജ്യ​സ​ഭ​യി​ലും അ​നാ​യാ​സം ബി​ൽ പാ​സാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി.​ ലോ​ക്സ​ഭ​യി​ൽ ആ​റു മ​ണി​ക്കൂ​റാ​യി​രു​ന്നു ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യെ​ങ്കി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​ത് ഏ​ഴു മണിക്കൂ​ർ ആ​ക്കി​യി​ട്ടു​ണ്ട്. സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്