"ത്രിവേണി യോഗ പ്രകൃതി ചികിത്സാ റിസേർച് ഹോസ്പിറ്റലിൽ ചികിത്സ തേടിയവരുടെ ഒത്തു ചേരൽ ഡിസംബർ 21 നു നടക്കുംtimely news image

  തൊടുപുഴ,:"ത്രിവേണി യോഗ പ്രകൃതി ചികിത്സാ റിസേർച് ഹോസ്പിറ്റലിൽ ചികിത്സ തേടിയവരുടെ ഒത്തു ചേരൽ ഡിസംബർ 21 നു നടക്കും .കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവിടെയെത്തിയവർ ശനിയാഴ്ച ഒത്തു ചേരും .രാവിലെ പതിനൊന്നിന്  യോഗം ആരംഭിക്കും . മണക്കാട്, കുന്നത്തുപാറയിൽ 2018 മാർച്ച് 24 മുതൽ പ്രവർത്തിച്ചു വരുന്ന ഒരു ആതുര ശുശ്രൂഷാകേന്ദ്രമാണ്  "ത്രിവേണി യോഗ പ്രകൃതി ചികിത്സാ റിസേർച് ഹോസ്പിറ്റൽ". യോഗയും മറ്റു പ്രകൃതിചികിത്സാ രീതികളും പ്രയോഗിച്ച് രോഗസൗഖ്യം നേടുവാൻ സഹായിക്കന്ന ഒരു ഔഷധരഹിത ചികിത്സാ കേന്ദ്രമാണ് ത്രിവേണി. തൊടുപുഴയാറിന്റെ തീരത്ത് തികച്ചും സ്വച്ഛവും ശാന്തവുമായ അന്തരീക്ഷത്തിൽ നടന്നുവരുന്ന ഈ ആശുപത്രി ഒരു വിശ്രമ കേന്ദ്രത്തിന്റെ പ്രതീതിയാണുളവാക്കുക. ആധുനിക മനുഷ്യന്റെ മാനസിക പിരിമുറുക്കം മൂലമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഇതുപോലുള്ള ആരോഗ്യ കേന്ദ്രങ്ങൾ തന്നെയാണ് ഏറ്റവും ഉത്തമം.  കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ തന്നെ തൊടുപുഴയിലെ പല പ്രമുഖരും പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമുൾപടെ അനേകർ ഇവിടെ നിന്നും സൗഖ്യം നേടി പോയിരിക്കുന്നു. ത്വക്കു രോഗങ്ങളിൽ പെട്ട സോറിയാസിസ്, പ്രമേഹം, ഫാറ്റി ലിവർ, ആർത്തവ തകരാറുകൾ, ഗർഭാശയ അണ്ഡാശയമുഴകൾ, ഹൈ ബ്ളഡ് പ്രഷർ, അമിത തടി, തലവേദന, മൈഗ്രേൻ, ശ്വാസതടസ്സം, സന്ധിവാതം തുടങ്ങി അനവധി രോഗങ്ങളാൽ കഷ്ടപ്പെടുന്ന അനേകർ ഇവിടെ വന്ന് സൗഖ്യം നേടി പോയിരിക്കുന്നു. മഹാത്മ ഗാന്ധിജിയാൽ പരിപോഷിപ്പിക്കപ്പെട്ട പ്രകൃതി ചികിത്സയ്ക്ക് തൊടുപുഴയിൽ ഒരു കേന്ദ്രം എന്ന സ്വപ്നമാണ് ത്രിവേണിയിലൂടെ കരഗതമായിരിക്കുന്നത്. തികച്ചും ഫലവത്തും ചെലവു കുറഞ്ഞതുമായ ചികിത്സ എന്ന നിലയിൽ ഇടുക്കിയിലെ ജനങ്ങൾക്കു പ്രയോജനപ്രദമാകണം എന്ന ഉദ്ദേശത്തോടെ തൊടുപുഴയിൽ സ്ഥാപിതമായ നോബിൾ ചാരിറ്റീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഈ സ്ഥാപനം ഇൻഡ്യയിലെതന്നെ ഏറ്റവും സീനിയർ പ്രകൃതിചികിത്സകരിൽ ഒരാളും കേരള സർക്കാർ സർവീസിൽ സി.എം.ഒ.ആയി കാൽ നൂറ്റാണ്ടും  ഭാരത സർക്കാർ ആയുഷ്‌ മന്ത്രാലയത്തിനു കീഴിൽ പൂനയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോ പതി ഡയറക്ടറായി പത്തു വർഷവും സേവനമനുഷ്ഠിച്ച ഡോ.ബാബു ജോസഫിന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ താത്കാലിക സേവനമനുഷ്ഠിക്കുന്ന ഡോ. പ്രദീപ് ദാമോദരൻ, ഇരുപത്തിനാലു മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആർ.എം.ഒ.ഡോ.അമിത മോഹൻദാസ് ഇവരും യോഗ, വിവിധ ചികിത്സകൾ ഇവയ്ക്കു മേൽനോട്ടം വഹിക്കുന്നു.  പതിവായി രാവിലെയും വൈകുന്നേരവും 6 മുതൽ 7വരെ പൊതുജനങ്ങൾക്കായുള്ള യോഗാ ക്ലാസ്സുകൾ, ഉഴിച്ചിൽ, ആവിസ്നാനം, ജക്കൂസി, ടബ്ബ് ബാത്തുകൾ, മഡ് ബാത്ത്, ഫിസിയോ തെറാപ്പി, ഇലക്ട്രോ തെറാപ്പി, അക്യുപങ്ചർ തുടങ്ങിയ ചികിത്സാ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസിച്ചു ചികിത്സിക്കുന്നതിനുള്ള സൗകര്യവും അവർക്കാവശ്യമായ ഭക്ഷണ സൗകര്യവും ഇവിടെയുണ്ട്. ഭക്ഷണ നിയന്ത്രണത്തിലൂടെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ തോതു കുറഞ്ഞു വരുമെന്നും തുടർ ചികിത്സയിലൂടെ പ്രമേഹം പൂർണമായും നിയന്ത്രണ വിധേയമാക്കി മരുന്നില്ലാതെ ശേഷകാലം ആരോഗ്യത്തോടെ ജീവിക്കുവാൻ കഴിയുമെന്നാണ് ഡോക്ടർമാർ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ചു പറയുന്നത്.  സ്വച്ഛമായ അന്തരീക്ഷത്തിൽ ആരോഗ്യരക്ഷക്കായി ഉപവാസമനുഷ്ഠിക്കുവാനായും ഇവിടെ വന്നു പോകുന്നവരുണ്ട്. മരുന്നില്ലാത്ത സുരക്ഷിത ചികിത്സ എന്ന നിലയിൽ ത്രിവേണി യോഗ പ്രകൃതിചികിത്സാ ആശുപത്രി ഇടുക്കി ജില്ലക്കാർക്കും സമീപ ജില്ലക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ഒരു ആശ്രയ കേന്ദ്രമായിരിക്കും എന്നതിൽ തർക്കമില്ല. ടൂറിസ്റ്റുകൾ ഏറ്റവും താത്പര്യപ്പെടുന്ന യോഗ പ്രകൃതി ചികിത്സക്കായുള്ള ഈ കേന്ദ്രത്തിന് ഇടുക്കിയുടെ ടൂറിസം വികസനത്തിലും നല്ലൊരു പങ്കു വഹിക്കുവാൻ കഴിയും.phone/9567377377.Kerala

Gulf


National

International