യു കെ യിൽ മെഡിക്കൽ വിദ്യാർത്ഥിയായ തൊടുപുഴ സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരണമടഞ്ഞു .timely news image

. തൊടുപുഴ :യു കെ യിൽ  മെഡിക്കൽ വിദ്യാർത്ഥിയായ തൊടുപുഴ സ്വദേശി  ദുബായിൽ വാഹനാപകടത്തിൽ മരണമടഞ്ഞു .തൊടുപുഴ ആനക്കൂട്  ശാന്തിഭവനിൽ (താഴത്തുപാറക്കാട്ടുമഠം)കൃഷ്ണകുമാറിന്റെ (സതീശൻ )രോഹിത് കൃഷ്ണകുമാർ (19 ) ആണ് ദുബായിൽ കാറപകടത്തിൽ മരണമടഞ്ഞത് .യു കെ യിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു .മാതാവ് ഗീതു .രാഹുൽ കൃഷ്ണകുമാർ സഹോദരനാണ് .ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്ന ജയരാജ് (അംബിക്കുട്ടൻ ) പിതൃ സഹോദരനാണ് .ഭൗതിക ശരീരം  27 നു വെള്ളിയാഴ്ച  വസതിയിൽ കൊണ്ടുവരും .ഉച്ചക്ക് ഒന്നിന് ബ്രാഹ്‌മണ  ജന സമൂഹമഠം ശ്‌മശാനത്തിൽ  സംസ്ക്കാരം നടത്തും .Kerala

Gulf


National

International