ഐഎസിൽ ചേർന്ന മലയാളി യുവതികൾ കാബൂൾ ജയിലിൽ; സ്ഥിരീകരിച്ച് കേന്ദ്രംtimely news image

ന്യൂഡൽഹി: ഐഎസിൽ ചേർന്ന മലയാളി വനിതകൾ കാബൂൾ ജയിലിലെന്ന് കേന്ദ്രസർക്കാർ. കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്. മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇവരെ ഇന്ത്യയിലെത്തിച്ച് ഭീകരവിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യണോ, അഫ്ഗാൻ നിയമത്തിന് വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഇവർ വിചാരണ നേരിടേണ്ടി വരും.Kerala

Gulf


National

International