ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം; രണ്ട് റോക്കറ്റുകൾ പതിച്ചത് യുഎസ് എംബസിക്ക് സമീപംtimely news image

ബാ​ഗ്ദാ​ദ്: ഇ​റാഖി​ൽ വീ​ണ്ടും റോ​ക്ക​റ്റാ​ക്ര​മ​ണം. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് 100 മീ​റ്റ​ർ സ​മീ​പ​ത്തായി രണ്ടു റോ​ക്ക​റ്റുകളാണ് പ​തി​ച്ച​ത്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ഖ് സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ഖി​ലെ അ​മെരി​ക്ക​യു​ടെ സൈ​നി​ക​താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മിസൈ​ൽ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​ഖിലെ ഐ​എ​ൻ അ​ൽ‌ അ​സ​ദ്, വ​ട​ക്ക​ൻ കു​ർ​ദി​സ്ഥാ​നി​ലെ ഇ​ർ​ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സൈനി​ക​താ​വ​ള​ങ്ങ​ൾ​ക്കു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ദ്യ​മാ​യാ​ണു യു​എ​സ് സൈ​നി​ക​ സംവിധാനങ്ങൾക്കു നേ​ർ​ക്ക് ഇ​റാ​ൻ നേ​രി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ 80 യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു ഇ​റാ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​വി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച അ​മെരി​ക്ക ത​ങ്ങ​ളു​ടെ സൈ​നി​ക​ർ ബ​ങ്ക​റി​ലാ​യി​രു​ന്നു​വെ​ന്നും സു​ര​ക്ഷി​ത​രാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച യു​എ​സ് ന​ട​പ​ടി​ക്കു തി​രി​ച്ച​ടി​യാ​യാ​ണ് ഇ​റാ​ൻ മറു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.Kerala

Gulf


National

International