ഗുജറാത്തിൽ ഗ്യാസ് നിർമാണശാലയിൽ സ്ഫോടനം; അഞ്ചു മരണംtimely news image

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗുരുതര പരുക്കുകളോടെ ഇരുപതിലധികം പേരെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ആവശ്യത്തിനായി വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഫാക്ടറിയിൽ പ്രവർത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. ഓക്സിജൻ, നൈട്രജൻ, ആർഗൺ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങി ഗ്യാസുകളാണ് ഇവിടെ നിർമിക്കുന്നത്.Kerala

Gulf


National

International