മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം,​ എട്ട് പേർ മരിച്ചുtimely news image

മുംബയ് : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻസ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. ബൊയ്‍സർ മേഖലയിലെ കോൾവാഡെ ഗ്രാമത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മുംബയ് നഗരത്തിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് കോൾവാഡെ. ... പൊലീസും ഫയർഫോഴ്‍സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.. വൈകിട്ട് 7.20-ഓടെ ഉണ്ടായ സ്ഫോടനത്തിന്‍റെ ശബ്ദം ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തേക്ക് ഫയർഫോഴ്‍സിന്‍റെ പരമാവധി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു. 12 മണിക്കൂറിനിടെ രാജ്യത്ത് ഒരു ഫാക്ടറിയിൽ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഗുജറാത്തിലെ വഡോദരയിൽ ഉച്ചയോടെ ഒരു വാതക ഫാക്ടറിയിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വഡോദരയുടെ പ്രാന്തപ്രദേശമായ പഡ്‍രയിലെ എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. ഇവിടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.Kerala

Gulf


National

International