വെറും ഒൻപത് സെക്കൻഡ് ! തവിടുപൊടിയായി ജെയിൻ കോറൽ കോവുംtimely news image

കൊ​ച്ചി: ജെ​യി​ൻ കോ​റ​ൽ കോ​വ് കെ​ട്ടി​ട സ​മു​ച്ച​യ​വും നിലംപൊത്തി. രാവിലെ 11.03 നാണ് സ്ഫോടനം നടന്നത്. മഴ പെയ്തിറങ്ങുന്നതുപോലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം മണ്ണടിഞ്ഞു. 10.59-ന് ​മു​ന്ന​റി​യി​പ്പ് ന​ൽ​കിക്കൊണ്ടുള്ള മൂ​ന്നാം സൈ​റ​ണ്‍ മു​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണു സ്ഫോ​ട​നം ന​ട​ന്ന​ത്. 128 അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ലു​ള്ള​ത്.  17 നി​ല​ക​ളു​ള്ള കെ​ട്ടി​ടം ഒ​ൻപ​തു സെ​ക്ക​ൻ​ഡി​ൽ ത​ക​ർ​ന്നു​വീ​ണു. 11.30-ന് ​എ​ല്ലാ ചെ​റി​യ​ വ​ഴി​ക​ളും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കും. രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.Kerala

Gulf


National

International