സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഫെ​ബ്രു​വ​രി 14 മു​ത​ൽ ജി​പി​എ​സ് നി​ർ​ബ​ന്ധം



timely news image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ അ​ടു​ത്ത​മാ​സം 14നു​ള്ളി​ൽ ജി​പി​എ​സ് (ഗ്ലോ​ബ​ൽ പൊ​സി​ഷ​നി​ങ് സി​സ്റ്റം) ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക, അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കു കാ​ല​താ​മ​സം കൂ​ടാ​തെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍ നി​ര്‍ത്തി​യാ​ണ് ജി​പി​എ​സ് നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന് ജോ​യി​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് പു​ത്ത​ല​ത്ത് മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. ജി​പി​എ​സ് ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തേ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചി​ല തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണു നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​തു വൈ​കി​യ​ത്. ഇ​തോ​ടൊ​പ്പം മ​റ്റു പൊ​തു​വാ​ഹ​ന​ങ്ങ​ളി‌​ലും ജി​പി​എ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സ്റ്റേ​റ്റ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​ഥോ​റി​റ്റി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സം​ഘ​ട​ന​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ചു.  സം​സ്ഥാ​ന​ത്തെ സ്കൂ​ൾ ബ​സു​ക​ളി​ൽ ഇ​തി​നോ​ട​കം ജി​പി​എ​സ് ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും എ​ല്ലാ റീ​ജ്യ​ണ​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സു​ക​ളി​ലും മി​നി ക​ൺ​ട്രോ​ള്‍ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കും.  ചി​ല ജി​ല്ല​ക​ളി​ലെ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളി​ൽ നി​ല​വി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ മാ​ത്രം പോ​രെ​ന്നും സി​റ്റി സ​ർ​വീ​സ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളി​ലും ജി​പി​എ​സ് വേ​ണ​മെ​ന്നു​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കെ​ല്ലാം വെ​ള്ള നി​റം മാ​ത്ര​മാ​യി ക​ള​ർ കോ​ഡ് ഏ​ർ​പ്പെ​ടു​ത്താ​നും ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ അ​മി​ത ശ​ബ്ദ​മു​ള്ള സൗ​ണ്ട് സി​സ്റ്റം, ഗ്ലാ​സു​ക​ളി​ലെ സ്റ്റി​ക്ക​റു​ക​ൾ, അ​നാ​വ​ശ്യ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ എ​ക്‌​സ്ട്രാ ഫി​റ്റി​ങ്സു​ക​ളെ​ല്ലാം അ​ടു​ത്ത ഫി​റ്റ്ന​സ് ടെ​സ്റ്റി​ന് മു​മ്പ് ബ​സു​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​ മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​സ് ഉ​ട​മ​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.  ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ക്ക് ഏ​കീ​കൃ​ത നി​റം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ള്‍ നേ​ര​ത്തേ ഗ​താ​ഗ​ത ക​മ്മി​ഷ​ണ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. അ​തേ​സ​മ​യം തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ ഒ​രു വി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ൾ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു. ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​വ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 



Kerala

Gulf


National

International