അമിത് ഷാ പടിയിറങ്ങുന്നു, ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ, പാർട്ടിക്ക് പുതിയ അദ്ധ്യക്ഷൻtimely news image

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പാർട്ടിയുടെ ചാണക്യനായി വാഴ്ത്തിയിരുന്ന അമിത് ഷാ പടിയിറങ്ങുന്നു. കുറഞ്ഞ വർഷങ്ങൾ കൊണ്ട് ബി.ജെ.പിയെ രാജ്യത്ത് ഭൂരിപക്ഷമുള്ള പാർട്ടിയായി ഉയർത്തുയതിന് പിന്നിൽ പ്രവർത്തിച്ചത് അമിത് ഷായുടെ ബുദ്ധിയും കരങ്ങളുമാണ്. ജെ.പി നദ്ദയാണ് അമിത് ഷായ്ക്ക് പകരക്കാരനായി എത്തുന്നത്. അതേസമയം ഡൽഹി തിരിഞ്ഞടുപ്പിന് മുന്നെ അമിത് ഷാ പടിയിറങ്ങുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്.   ജനാവരി 19, 20 തീയ്യതികളിൽ എതെങ്കിലുമൊന്നിൽ ജെ.പി നദ്ദ ചുമതലയേക്കും. അമിത് ഷായിൽ നിന്ന് അദ്ധ്യക്ഷ സ്ഥാനം നദ്ദയിലെത്തുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ അമിത് ഷായുടെ തന്ത്രങ്ങളൊന്നും ഫലിച്ചിരുന്നില്ല. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ തോൽക്കുകയും, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ മാസം ജാർഖണ്ഡിലെ തോൽവിയും ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതേസമയം ഡൽഹി തിരഞ്ഞെടുപ്പാണ് നദ്ദയെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കാര്യം. അമിത് ഷായുടെ കാലത്ത് ഡൽഹിയിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാൻ സാധിച്ചിരുന്നില്ലെന്നതും വസ്തുതയാണ്. മാത്രമല്ല പൗരത്വ നിയമത്തെ തുടർന്നുള്ള വിവാദങ്ങളും പാർട്ടിക്ക് തിരിച്ചടിയാണ്. അതേസമയം ബി.ജെ.പിയെ നിഷ്പ്രയാസം പരാജയപ്പെടുത്താകുമെന്ന് അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും ആത്മവിശ്വാസമുണ്ട്.Kerala

Gulf


National

International