ശബരിമല യുവതിപ്രവേശനം: പുന:പരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതിtimely news image

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശത്തിൽ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങളിൽ മാത്രം വാദമെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹർജികൾ ഒൻപതംഗ ബെഞ്ച് കേൾക്കില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല കേസിലെ പുന:പരിശോധന ഹർജികൾ അല്ല ഈ ബെഞ്ച് പരിഗണിക്കുന്നത്, കേസിൽ വാദം കേസിൽ വാദം കേൾക്കൽ തുടങ്ങിക്കൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഇന്നു മുതലാണ് പരിഗണിക്കുന്നത്. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.  മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകളിലെ വ്യക്തത, ഭരണഘടനയിലെ ക്രമസമാധാനം എന്ന പ്രയോഗത്തിലെ വ്യക്തത, ഭരണഘടനയിലെ ധാര്‍മികത എന്ന പ്രയോഗത്തിലെ വ്യക്തത, ഹൈന്ദവ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്‍റെ അർഥം, ഏതെങ്കിലും മതത്തിന്‍റെയോ വിഭാഗത്തിന്‍റേയോ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ, ദര്‍ഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീകളുടെ പ്രവേശനം, പാഴ്സിയല്ലാത്ത ആളെ  വിവാഹം ചെയ്ത പാഴ്സിവനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയ ഏഴ് ചോദ്യങ്ങളാണ് പരിഗണിക്കുന്നത്. Kerala

Gulf


National

International