നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ദിനേശ് മനയ്ക്കലാത്ത് ട്രെയ്ൻ തട്ടി മരിച്ചുtimely news image

തൃ​ശൂ​ർ: നാടക-സീരിയൽ ന​ട​നും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) ട്രെ​യ്​ൻ ത​ട്ടി മ​രി​ച്ചു. തൃശൂർ റെയ്ൽവേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം രാ​ത്രി തൃ​ശൂ​രി​ൽ ഡ​ബിങ് ക​ഴി​ഞ്ഞ് പോ​കു​മ്പോഴാണ് അപകടമുണ്ടായത്. സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ​എം മ​ന​യ്ക്ക​ലാ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ മേ​നോ​ന്‍റെ മ​ക​നാ​ണ് മൂ​വാ​റ്റു​പു​ഴ കൊ​ട​യ്ക്കാ​ട​ത്ത് വീ​ട്ടി​ൽ ദി​നേ​ശ്.Kerala

Gulf


National

International