ഉത്തർപ്രദേശിൽ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക പൂർത്തിയായി ,​ പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുംtimely news image

ലക്‌നൗ: ഉത്തർ‌പ്രദേശിലെ 19 ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക തയ്യാറായി. പട്ടിക യു.പി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തർപ്രദേശ്. പട്ടിക പ്രകാരം മുസ്ലീംങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാർ യു.പിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഗോരഖ്പുർ, അലിഗഢ്, രാംപുർ, പിലിഭിത്ത്, ലക്‌നൗ, വാരണസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സർക്കാരിന്റെ ആദ്യ അഭയാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.പൗരത്വമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടപടിയെടുത്തതായി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു.. നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാർ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിവരശേഖരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി.Kerala

Gulf


National

International