നിരോധനാജ്ഞ ലംഘിച്ച് മരടിൽ ഡ്രോൺ പറത്തി; നിയമ നടപടി സ്വീകരിക്കാൻ കേരളാ പോലീസ്timely news image

കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിൽ ഫ്ലാറ്റ് പൊളിക്കുന്നത് തൊട്ടടുത്തുള്ള ഫ്ലാറ്റിന്റെ കക്കൂസിലിരുന്ന് ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ പുതിയ വിവാദം. പോലീസിന്റെ നിർദേശങ്ങൾ തിരസ്കരിച്ച് ഡ്രോൺ ക്യാമറകളിൽ ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതാണ് വിവാദത്തിന് ആധാരം. സ്ഫോടനം നടത്തുന്നതടക്കമുള്ള ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് ക്യാമറയിൽ പകർത്തി മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ ഉപയോഗപ്പെടുത്തിയിരുന്നു. ഡ്രോൺ ഉപയോഗിക്കരുതെന്ന് കേരള പോലീസ് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ മാധ്യമങ്ങൾ ഇത് നിരാകരിക്കുകയായിരുന്നു. നാല് സ്ഥാപനങ്ങളാണ് ഇത്തരത്തിൽ അനധിക്യതമായി ഡോൺ ഉപയോഗിച്ചത്. ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു രജിസ്‌ട്രേഷൻ നടത്തിയിരിക്കണം. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. എന്നാൽ നിയമങ്ങൾ പാലിക്കാതെയാണ് മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ചതെന് സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ആകെ ഡ്രോണുകളിൽ എൺപത് ശതമാനവും മൈക്രോ ഡ്രോണുകളാണ്. 150 കിലോ ഗ്രാം മുതൽ വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി വേണ്ട. ഡ്രോൺ വാങ്ങുന്നത് സിം കാർഡ് വാങ്ങി ആക്ടിവേറ്റ് ചെയ്യുന്നതുപോലെയാക്കാനാണ് പുതിയ രീതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ല. പദ്ധതി നിലവിൽ വന്നതിനുശേഷം രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടികൾ സ്വികരിക്കും. ശിക്ഷയും നഷ്ടപരിഹാരവും എന്താണെന്ന കാര്യത്തിൽ ഇതുവരെ അവസാന തീരുമാനമായിട്ടില്ല. കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്ന നാനോ ഡ്രോണുകൾ പോലും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.Kerala

Gulf


National

International