ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ല; നിതീഷ് കുമാർtimely news image

പട്ന: ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് സംബന്ധിച്ച വിഷയമേ ഉദിക്കുന്നില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. പൗരത്വ രജിസ്റ്റർ, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളിൽ കോൺഗ്രസും ആർജെഡിയും ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിനെതിരെ സഭയിൽ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ സഭയിൽ വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച വേണം. എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കിൽ സഭയിൽ തന്നെ ചർച്ചയാകാം. എന്നാൽ പൗരത്വ രജിസ്റ്ററിൽ ഒരു ചോദ്യവും വേണ്ട. പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറിൽ നടപ്പാക്കേണ്ടതുമില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. പൗരത്വ രജിസ്റ്റർ തയാറാക്കിയത് അസാമിന് വേണ്ടിയാണ്. അത് ബീഹാറിൽ നടപ്പാക്കേണ്ടതില്ല. പൗരത്വ രജിസ്റ്റർ സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു. പൗരത്വ രജിസ്റ്ററിനെതിരെ എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാർട്ടി നയം നിയമസഭയിലും വ്യക്തമാക്കിയത്.Kerala

Gulf


National

International